ജില്ലയില്‍ 18 തദ്ദേശ സ്ഥാപനങ്ങളുടെ 2010-11
വര്‍ഷത്തെവാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ അസൂത്രണ സമിതിയുടെ അംഗീകാരമായി.
ജൂണ്‍ 2 കീഴൂര്‍ - ചാവശ്ശേരി , മാലൂര്‍, ചെമ്പിലോട്, എരമം-കുറ്റൂര്‍
പഞ്ചായത്തുകളുടെയും തലശ്ശേരി, ഇരിക്കൂര്‍, പയ്യന്നൂര്‍ ബ്ലോക്കുകളുടെയും
പദ്ധതികളാണ് അംഗീകരിച്ചതു. പത്ത് പഞ്ചായത്തുകളുടെയും ഒരു ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതികള്‍ നേരത്തെ
ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചിരുന്നു.
കീഴൂര്‍ -ചാവേശ്ശരി പഞ്ചായത്തിന്റെ 8, 28, 13, 891 രൂപയുടെ 130
പ്രോജക്ടുകളും മാലൂരിന്റെ 2,74,66,620 രൂപയുടെ 72 പ്രോജക്ടുകളും
ചെമ്പിലോടിന്റെ 2,75,64,148 രൂപയുടെ 129, എരമം-കുറ്റൂരിന്റെ 4,15,69,046
രൂപയുടെ 165 പ്രോജക്ടുകള്‍ എന്നിങ്ങനെയാണ് അംഗീകരിച്ചതു.
പന്നിയൂരിലെ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും 1967 തൊട്ട് 2000 വരെ കര്‍ഷകര്‍ക്ക് ഏഴിനങ്ങളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഗുണമേന്‍മയ്ക്ക് പേരുകേട്ട പന്നിയൂര്‍ കുരുമുളക് ചെടികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അത്കൊണ്ട് തന്നെ ഈ രംഗത്ത് കര്‍ഷകര്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതകളും ഏറെയാണ്.
വൈവിധ്യങ്ങളായ കാര്‍ഷിക ഇനങ്ങള്‍ വിജയകരമായി കൃഷിചെയ്ത് ശ്രദ്ധേയമാവുകയാണ് എരമം കുറ്റൂര്‍ പഞ്ചായത്തിലെ എരുവം പൊയില്‍ പ്രദേശത്തെ കാവേരി ഉപഭോക്തൃ സംഘം. ദേശീയ നീര്‍മറി വികസന പദ്ധതിയുടെ ഭാഗമായാണ് തുമ്പത്തടം സബ് വാട്ടര്‍ ഷെഡ്ഡിലെ പെരുവാമ്പ മൈക്രോ വാട്ടര്‍ഷെഡ്ഡില്‍ പച്ചക്കറികൃഷിക്കായി ഇത്തരമൊരു ഉപഭോക്തൃ സംഘം രൂപീകരിച്ചത്.
എരമം- കുറ്റൂര്‍ പഞ്ചായത്തിലെ വാണിയന്തോട് മൈക്രോ വാട്ടര്‍ഷെഡ്ഡിലെ അഞ്ജനപ്പുഴ പ്രദേശത്ത് രൂപീകരിച്ച 'നന്മ സ്വാശ്രയ സംഘം' വികസന പ്രവര്‍ത്തനങ്ങളിലൂടെ പുത്തനുണര്‍വ്വ് സൃഷ്ടിക്കുകയാണ്. വേനല്‍കാലത്തെ കുടിവെള്ള പ്രശ്നം രൂക്ഷമകുന്ന പ്രദേശത്തെ ജനങ്ങള്‍ക്കാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം ആശ്വാസമേകുന്നത്.
കേരളം വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടത്തിന് പിന്നില്‍ സുദീര്‍ഘമായ
ഒരു മുന്നേറ്റത്തിന്റെ ചരിത്രമുണ്ട്. ക്രിസ്റ്റ്യന്‍ മിഷനറിമാരുടെ
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, രാജ ഭരണകാലത്തെ പ്രോത്സാഹനങ്ങള്‍,
സാമൂഹ്യപരിഷ്കര്‍ത്താക്കളുടേയും ജനകീയ പ്രസ്ഥാനങ്ങളുടേയും ശ്രമങ്ങള്‍
പുരോഗമന ഭരണങ്ങള്‍ നടത്തിയ നിയമനിര്‍മ്മാണങ്ങള്‍ ഇവയെല്ലാം ഈ
മുന്നേറ്റങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ആരോഗ്യ ദൃഢഗാത്രരായ പൗരന്മാര്‍ നാടിന്റെ സമ്പത്താണ്. വിവിധ രോഗപീഡകളാല്‍ മനസ്സും ശരീരവും വേദനിക്കുമ്പോള്‍ സാന്ത്വനസ്പര്‍ശമായി ഒരു ഭിഷഗ്വരശ്രേഷ്ഠന്‍ സദാ സേവന സന്നദ്ധനായി നമുക്കിടയിലുണ്ടെന്ന് സങ്കല്പക്കുന്നത് തന്നെ എത്ര ഉദാത്തമാണ്. ഇത്തരത്തില്‍ സേവനതല്പരരായ ഏതാനും വൈദ്യശാസ്ത്ര വിശാരദന്മാര്‍ മാതമംഗലത്തും പരിസര പ്രദേശത്തും ജീവിച്ചിരുന്നു.
കൃഷി ഒരു സംസ്കാരമായി കാണാന്‍ തയ്യാറാകാത്ത പുതുതലമുറയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു കുറ്റൂര്‍ യു.പി. സ്കൂളിലെ കാര്‍ഷിക ക്ലബ് അംഗങ്ങള്‍. സംസ്ഥാന സര്‍ക്കാറിന്റെ കുട്ടികള്‍ക്കുള്ള പച്ചക്കറികൃഷി പദ്ധതിയാണ് സ്കൂളില്‍ വലിയ വിജയമായിരിക്കുന്നത്. മികവ് 2008 എന്ന പദ്ധതിയിലൂടെ കൃഷിയെ സ്നേഹിക്കുന്ന ഒരു പുതു തലമുറയെ വാര്‍ത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കുറ്റൂര്‍ യു പി സ്കൂള്‍.