കണ്ണൂര്‍ ജില്ലയില്‍
പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗം/മറ്റര്‍ഹം/
മുന്നോക്കം/ പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസനുകൂല്യം ഇ-ഗ്രാന്റായി
നല്‍കുന്നതിന് രണ്ടാം ഘട്ടപരിശീലനം ജൂണ്‍ 15 മുതല്‍ 22 വരെ നടത്തുന്നു.
ക്ലാസ്സില്‍ എത്തുവാന്‍ നിയുക്തരായവര്‍ അവരവര്‍ക്ക് നിശ്ചയിച്ചു തന്നിട്ടുളള
തീയതികളില്‍ തന്നെ കണ്ണൂര്‍ താവക്കര റോഡിലുളള പാര്‍ക്കന്‍സ് ഹോട്ടലില്‍ കാലത്ത് 9
മണി മുതല്‍ 5 മണിവരെയുളള പരിശീലന ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി
വികസന ഓഫീസര്‍ അറിയിച്ചു.
അങ്കണവാടി കലാകായിക മത്സരങ്ങള്‍ 2008 മാര്‍ച്ച് 2 ഞായറാഴ്ച മാതമംഗലം എല്‍.പി സ്കൂളില്‍ വച്ച് നടത്തുന്നു.
മാതമംഗലം എല്‍.പി സ്കൂള്‍വാര്‍ഷികത്തോടനുബന്ധിച്ച് സമീപ പ്രദേശങ്ങളിലെ നഴ്സറി, അംഗന്‍വാടി കുട്ടികള്‍ക്കായി കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 2008 മാര്‍ച്ച് 2 ഞായറാഴ്ച 9.30 ന് സ്കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ഏവരുടേയും സഹായസഹകരണങ്ങള്‍ ക്ഷണിക്കുന്നു.
ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍ മാതമംഗലം -വാര്‍ഷികാഘോഷം 2008 ഏപ്രില്‍ 3 വ്യാഴം
ഉദ്ഘാടനം ശ്രീമതി പി. ദാക്ഷായണി (വൈകുന്നേരം 5 മണി),സാംസ്കാരിക പ്രഭാഷണം സി. എം. വിനയചന്ദ്രന്‍ (യുവ കവി),കൈയ്യെഴുത്തു മാസിക പ്രകാശനം ശ്രീ. കെ. വി. ഗോവിന്ദന്‍.
2007 ലെ എല്‍.എസ്.എസ്. നേടിയ ശോഭിത്ത് എ. വി. യെ ചടങ്ങില്‍ വെച്ച് അനുമോദിക്കുന്നു. തുടര്‍ന്ന് വിവധ കലാപരിപാടികള്‍
കണ്ണൂര്‍ ജില്ലയില്‍
പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗം/മറ്റര്‍ഹം/
മുന്നോക്കം/ പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസനുകൂല്യം ഇ-ഗ്രാന്റായി
നല്‍കുന്നതിന് രണ്ടാം ഘട്ടപരിശീലനം ജൂണ്‍ 15 മുതല്‍ 22 വരെ നടത്തുന്നു.
ക്ലാസ്സില്‍ എത്തുവാന്‍ നിയുക്തരായവര്‍ അവരവര്‍ക്ക് നിശ്ചയിച്ചു തന്നിട്ടുളള
തീയതികളില്‍ തന്നെ കണ്ണൂര്‍ താവക്കര റോഡിലുളള പാര്‍ക്കന്‍സ് ഹോട്ടലില്‍ കാലത്ത് 9
മണി മുതല്‍ 5 മണിവരെയുളള പരിശീലന ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി
വികസന ഓഫീസര്‍ അറിയിച്ചു.
ഈ സ്ഥാപനം നമ്മുടെ പഞ്ചായത്തില്‍ 2- വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. 1996 ലാണ് ഈ സ്ഥാപിച്ചത്. മന്ദബുദ്ധികളായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പട്ടുവം സ്നേഹനികേതന്‍ ആണ് ഇതിനാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നത്. 32 പേരാണ് ഇവിടെ ഉള്ളത്. 18 വയസ്സ് വരെ പ്രായമുള്ളവരെ ഉദ്ദശിച്ചാണ് ഈ സ്ഥാപനം തുടങ്ങിയതെങ്കിലും 40 വയസ്സുവരെ ഉള്ളവരും ഇവിടെ ഉണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, ബാംഗ്ലൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നും ഉള്ള പെണ്‍കുട്ടികള്‍ ഇവിടെ ഉണ്ട്. കുട്ടികളില്‍ നിന്നും ഒരു നിശ്ചിത ഫീസ് വാങ്ങണമെന്ന് നിബന്ധന ഉണ്ടെങ്കിലും ഫീസ് കൊടുക്കാന്‍ കഴിവില്ലാത്തവരെ കൂടി പ്രവേശിപ്പിക്കുകയും സൌജന്യ സേവനം നല്‍കി വരികയും ചെയ്യുന്നു. എല്ലാ ജാതി മത വിഭാഗത്തില്‍പ്പെട്ടവരും ഇവിടെ ഉണ്ട്.