എന്റെ ഗ്രാമം-എരമം കുറ്റൂര്‍

Thursday, 09 September 2010

Home arrow കാര്‍ഷികം arrow ജൈവകൃഷിയില്‍ കുറ്റൂര്‍ യു.പി സ്കൂളിന്റെ വിജയഗാഥ
Thursday, 09 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വിനോദസഞ്ചാരം
സാംസ്കാരികം
വ്യവസായം
Contact Us
അക്ഷയ
Project Partners

Akshya Logo

it-mission.gif

 

 

 

 

unesco.jpg

SPACE Logo

logosmal.png

 

 

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

ജൈവകൃഷിയില്‍ കുറ്റൂര്‍ യു.പി സ്കൂളിന്റെ വിജയഗാഥ E-mail

Views : 1242    

Favoured : 182

Published in : കാര്‍ഷികം, ലേഖനം

തയ്യാറാക്കിയത് :   രമേശന്‍ പേരൂല്‍

eramamkutoor_krishi_photo_2.jpgകൃഷി ഒരു സംസ്കാരമായി കാണാന്‍ തയ്യാറാകാത്ത പുതുതലമുറയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു കുറ്റൂര്‍ യു.പി. സ്കൂളിലെ കാര്‍ഷിക ക്ലബ് അംഗങ്ങള്‍.  സംസ്ഥാന സര്‍ക്കാറിന്റെ കുട്ടികള്‍ക്കുള്ള പച്ചക്കറികൃഷി പദ്ധതിയാണ്  സ്കൂളില്‍ വലിയ വിജയമായിരിക്കുന്നത്.  മികവ് 2008 എന്ന പദ്ധതിയിലൂടെ കൃഷിയെ സ്നേഹിക്കുന്ന ഒരു പുതു തലമുറയെ വാര്‍​ത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കുറ്റൂര്‍ യു പി സ്കൂള്‍. 

കുറ്റൂര്‍ കൃഷിഭവന്‍ മുഖേന സ്കൂളില്‍ നടപ്പിലാക്കിയ  ജൈവ പച്ചക്കറി കൃഷി പദ്ധതി ഒക്ടോബര്‍ 6 ന് പഞ്ചായത്ത് പ്രസിഡണ്ട് പി. ദാക്ഷായണി വിത്ത് നട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി ഡയരക്ടര്‍ ശ്രീ. വി. സുരേഷും കൃഷി ഓഫീസര്‍ ശ്രീ പി. രവീന്ദ്രനും നല്‍കിയ പ്രോത്സാഹനങ്ങളും മേല്‍നോട്ടങ്ങളും പദ്ധതി  ഒരു വിജയമാക്കി.

eramamkutoor_krishi_photo_3.jpgഓഗസ്ത് 31ന് കൃഷിഓഫീസര്‍ ശ്രീ പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത പഠന ക്ലാസ്സിലൂടെ ആവേശം കൊണ്ട അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ജൈവകൃഷി തുടങ്ങാന്‍ തയ്യാറെടുത്തു. സ്കൂള്‍ കോമ്പൗണ്ടിനു  തൊട്ടു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ 20 സെന്റ് കാട് പിടിച്ച് വെറുതെ കിടക്കുകയായിരുന്ന സ്ഥലം ഒരുക്കുയെടുത്തായിരുന്നു ജൈവ കൃഷി പരീക്ഷണത്തിന് തയ്യാറയത്. മണ്ണറിഞ്ഞ് കൃഷി ചെയ്താല്‍, നിരന്തരം നിരീക്ഷിച്ചാല്‍, കൊച്ചറിവുകള്‍ പരീക്ഷിച്ചാല്‍ രാസവസ്തു തീണ്ടാത്ത ഭക്ഷ്യ വസ്തുക്കള്‍ യഥേഷ്ടം ഉല്പാദിപ്പിക്കാമെന്ന് ഈ കുരുന്നുകള്‍ തെളിയിച്ചിരിക്കുന്നു.

ചാണകപ്പൊടിയും ഗോമൂത്രവും പുളിപ്പിച്ച കടലപിണ്ണാക്കും ചാരവുമാണ് വളമായി ഇവര്‍ ഉപയോഗിച്ചത്.  കീട നിയന്ത്രണത്തിന് പുകയില കഷായവും വേപ്പെണ്ണ - സോപ്പു മിശ്രിതം നേര്‍പ്പിച്ചതും ആണ് ഉപയോഗിക്കുന്നത്. മാരക വിഷപ്രയോഗത്തിലൂടേയും രാസവളങ്ങളിലൂടേയും പ്രാണവായുവും ജീവജലവും മണ്ണും വിഷമയമാക്കുന്നവര്‍ക്ക് മാതൃകയാവുകയാണ് ഈ കുരുന്നുകളുടെ വിജയം.  

eramamkuttoor_school_krishi_photo1.jpgചീര, കയ്പ, പടവലം, മത്തന്‍, വെള്ളരി, വെണ്ട, പയര്‍, മുളക്, തുടങ്ങി എന്തും നൂറുമേനി വിളവുതരുമെന്ന് കുട്ടികളുടെ ഈ തോട്ടം സന്ദര്‍ശിച്ചാല്‍ മനസ്സിലാകും. വിളവെടുത്തു തുടങ്ങിയ പച്ചക്കറികള്‍ നിത്യേന ഉച്ചക്കഞ്ഞിക്ക് കറിയാകുന്നതിനു പുറമെ ബുധനാഴ്ചതോറുമുള്ള സദ്യ ഒരുക്കാന്‍ വിഭവങ്ങള്‍ക്ക് ഈ പച്ചക്കറിത്തോട്ടം തന്നെ ധാരാളം. സ്കൂളിലെ ക്രിസ്തുമസ് സദ്യ ഒരുക്കാനായി ഇവര്‍ പച്ചക്കറി വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലാണ്. ആദ്യ വിളവെടുപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ വി.പി ചന്ദ്രമോഹന്‍ നായനാര്‍ ഉദ്ഘാടനം ചെയ്തു.

കൃഷി പരിചരണത്തിനും വെള്ളം നനയ്ക്കാനും കുട്ടികളെ  ഏഴു ഗ്രൂപ്പുകളാക്കി, അവര്‍ക്ക്  അധ്യാപകര്‍ മികച്ച നേതൃത്വം നല്‍കുന്നു. പിടിഎ, മദര്‍ പിടിഎ അംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരുടേയും പ്രോത്സാഹനവുമായപ്പോള്‍ നൂറു ശതമാനം ജൈവകൃഷി നടത്താന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യമാണിവര്‍ക്ക്. ലോകത്ത് ജൈവകൃഷി എന്ന ആശയം സ്വപ്രവര്‍ത്തനത്തിലൂടെ പ്രചരിപ്പിച്ച ജപ്പാന്‍കാരനായ മസനോബുഫുക്കുമോക്കയുടെ വേര്‍പാടിന്റെ വാര്‍ത്തകള്‍ വന്നതിനോടുബന്ധിച്ചായിരുന്നു കുറ്റൂര്‍  ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. അദ്ദേഹത്തോടുള്ള ഒരു ആദരവു കൂടിയായി കണക്കാക്കുന്നു വിദ്യാര്‍ത്ഥികളും അധ്യാപകരും ജൈവകൃഷിയിലെ ഈ വിജയം.  മാറിയ പാഠ്യ പദ്ധതിയുടെ ഭാഗമായി മിക്കപാഠ്യ വിഷയങ്ങളിലും കൃഷിയും ഭക്ഷ്യ സുരക്ഷയും ചര്‍ച്ചചെയ്യുമ്പോള്‍ കുറ്റൂര്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഈ കൃഷി അനുഭവം ഒരു മുതല്‍ കൂട്ടാവുന്നു. കൃഷിയെയും കൃഷിക്കാരെയും ആദരപൂര്‍വ്വം സമീപിക്കുന്നവരായി മാറ്റിയേടുക്കുന്ന പ്രവര‍ത്തനമാണ് 'മികവ് 2008 'എന്ന പേരില്‍ വിദ്യാലയത്തില്‍ നടന്നു വരുന്നത്.
   
Favoured

Users' Comments  RSS feed comment
 

Average user rating

   (0 vote)

 


Add your comment
Only registered users can comment an article. Please login or register.

No comment posted



mXcomment 1.0.5 © 2007-2010 - visualclinic.fr
License Creative Commons - Some rights reserved
 
< Prev   Next >
Login Form





Lost Password?
No account yet? Register
Latest News
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-എരമം കുറ്റൂര്‍
Joomla! is Free Software released under the GNU/GPL License.