എന്റെ ഗ്രാമം-എരമം കുറ്റൂര്‍

Thursday, 09 September 2010

Home
Thursday, 09 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വിനോദസഞ്ചാരം
സാംസ്കാരികം
വ്യവസായം
Contact Us
അക്ഷയ
Project Partners

Akshya Logo

it-mission.gif

 

 

 

 

unesco.jpg

SPACE Logo

logosmal.png

 

 

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
നാടിന്റെ സ്വന്തം വൈദ്യന്മാര്‍ E-mail

Views : 1086    

Favoured : 176

Published in : ആരോഗ്യം, ലേഖനം

തയ്യാറാക്കിയത് : കെ. ദാമോദരപ്പൊതുവാള്‍

ആരോഗ്യ ദൃഢഗാത്രരായ പൗരന്മാര്‍ നാടിന്റെ സമ്പത്താണ്. വിവിധ രോഗപീഡകളാല്‍ മനസ്സും ശരീരവും വേദനിക്കുമ്പോള്‍ സാന്ത്വനസ്പര്‍ശമായി ഒരു ഭിഷഗ്വരശ്രേഷ്ഠന്‍ സദാ സേവന സന്നദ്ധനായി നമുക്കിടയിലുണ്ടെന്ന് സങ്കല്പക്കുന്നത് തന്നെ എത്ര ഉദാത്തമാണ്. ഇത്തരത്തില്‍ സേവനതല്പരരായ ഏതാനും വൈദ്യശാസ്ത്ര വിശാരദന്മാര്‍ മാതമംഗലത്തും പരിസര പ്രദേശത്തും ജീവിച്ചിരുന്നു.

ചിലര്‍ ഇപ്പോഴും ചെറിയതോതില്‍ സേവനം ചെയ്തു വരുന്നു. ബാലചികിത്സയും വിഷ, ത്വക്, വാത രോഗ  ചികിത്സയും മാത്രം ആവശ്യമായി വന്ന ഒരുകാലത്ത് വസൂരി എന്ന രോഗംമാത്രമാണ്  മാരകമായി അനുഭവപ്പെട്ടിരുന്നത്.  അധ്വാനിച്ച് അന്നന്നത്തേക്കുള്ള ആഹാരത്തിന് വഴി കണ്ടെത്തിയിരുന്ന ഒരു ജനത.  ഇന്നത്തെപോലെ മാരകവിഷ പ്രയോഗശേഷം വിളവെടുക്കുന്ന പച്ചക്കറികളും കായ്കനികളും ഭക്ഷിക്കാത്ത അന്നത്തെ തലമുറയ്ക്ക് കാന്‍സര്‍, എയ് ഡ്സ്, വൃക്കരോഗം, ഹൃദ് രോഗം, ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ കേട്ടുകേള്‍വി പോലുമില്ലായിരുന്നു. അതുകൊണ്ടുതന്നെ സൂപ്പര്‍സ്പഷ്യാലിറ്റി ആശുപത്രികളോ സൂപ്പര്‍സ്പഷ്യാലിറ്റികളായ അലോപ്പതി ഡോക്ടര്‍മാരോ മെഡിക്കല്‍ സ്റ്റോറുകളോ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. പകരം പ്രതിഫലച്ഛയില്ലാതെ നാട്ടുവൈദ്യന്മാരുടെ കൈപുണ്യത്താല്‍ രോഗശാന്തി നേടിയിരുന്നു ‌അന്നത്തെ ജനത.

chandukomaram.jpgചന്തുകോമരം- മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കണ്ണങ്ങാട്ട് ഭഗവതിയുടെ കോമരമായിരുന്നു ചന്തുകോമരം. ബാല ചികിത്സയിലാണ് ഇദ്ദേഹം പേരു കേട്ടിരുന്നത്. കുട്ടികള്‍ക്ക് വരുന്ന കരപ്പന്‍ മാറ്റുന്നതില്‍ വിദഗ്ദനായിരുന്നു ഇദ്ദേഹം. ചികിത്സയാകട്ടെ ജപിച്ചൂതലും തോലുഴിയലും.  തൊട്ടുകൂടായ്മ നിലനിന്നിരുന്ന പഴയകാലത്ത് ഇദ്ദേഹം ദൂരെ ഇരുന്ന് ജപിച്ച് ഊതി ചികിത്സിച്ചിരുന്നത്രെ.   സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട ജനവിഭാഗങ്ങള്‍ ചികിത്സതേടി ഇദ്ദേഹത്തെ സമീപിച്ചിരുന്നത്രെ. മാന്ത്രിക താന്ത്രിക വിദഗ്ദനായിരുന്ന തൊണ്ടച്ചന്റെ അനുഗ്രഹാശ്ശിസ്സുകള്‍ ഇദ്ദേഹത്തിന് സിദ്ധിച്ചിരുന്നുവത്രെ. ചികിത്സയ്ക്ക് പ്രതിഫലം സ്വീകരിച്ചിട്ടില്ലാത്ത ഇദ്ദേഹം പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നത് തൊണ്ടച്ഛന് കോഴി നേര്‍ച്ചയായിരുന്നത്രെ.

ശങ്കരന്‍ വൈദ്യര്‍
sankaran_vaidyar.jpgമാതമംഗലത്തെ ശങ്കരന്‍ വൈദ്യര്‍ അല്ലെങ്കില്‍ ചമ്പാട്ടിലെ ശങ്കരന്‍ വൈദ്യര്‍ എരമം കുറ്റൂരിലെ ഒരു പ്രമുഖ വിഷചികിത്സകനായിരുന്നു.  ഏവര്‍ക്കും  സുപരിചിതനായിരുന്നു ഇദ്ദേഹം. മൂന്ന് അറകളുള്ള ഒരു ഗുളികസഞ്ചി സദാ കൂടെ കൊണ്ടുനടന്നിരുന്ന  ഇദ്ദേഹം ഏതു സമയത്തും ചികിത്സതേടിയെത്തുന്ന‌വരെ ചികിത്സിക്കാന്‍ സന്നദ്ധനായിരുന്നു.  ചികിത്സയ്ക്ക് പ്രതിഫലം വാങ്ങിയിട്ടില്ലാത്ത ഇദ്ദേഹം ഗുളിക നല്‍കി പഥ്യം നിര്‍ദ്ദേശിച്ച് സന്തോഷത്തോടെ രോഗിയ പറഞ്ഞുവിടുന്നു. രോഗശമനം ഇല്ലെങ്കില്‍ മാത്രം വീണ്ടും വീട്ടില്‍ചെന്ന് ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ചായിരിക്കും രോഗിയെ അയക്കുന്നത്. എത്രമാത്രം ലാളിത്യപൂര്‍ണ്ണവും മനുഷ്യത്വപരവുമായ രോഗീ-വൈദ്യബന്ധം.

ചന്തു വൈദ്യര്‍
chanduvaidyar.jpgചന്തുകോമരത്തിന്റെ മരുമകനും(സ്യാലന്‍),ശിഷ്യനും ആയിരുന്നു ചന്തുവൈദ്യര്‍.  വിഷചികിത്സയില്‍ വിദഗ്ധനായിരുന്ന അദ്ദേഹം മറ്റു രോഗചികിത്സകളും, വന്ധ്യതാ ചികിത്സയും വിജയകരമായി നല്‍കിയരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നു.  രോഗികളില്‍ നിന്ന് മറ്റു പ്രതിഫലം വാങ്ങാതിരുന്ന ഇദ്ദേഹം പ്രതിഫലമായി തൊണ്ടച്ചന്  കോഴി നേര്‍ച്ച നിര്‍ദ്ദേശിക്കുമായിരുന്നു.

മാരാര്‍വൈദ്യര്‍
വിഷചികിത്സകര്‍ക്ക് വളരെ പ്രസിദ്ധി ലഭിച്ചിരുന്ന കാലത്തെ ഒരു പ്രമുഖ വിഷചികിത്സകനായി അറിയപ്പെട്ട ആളാണ് മാരാര്‍ വൈദ്യര്‍.

കുഞ്ഞപ്പമാരാര്‍
മാരാര്‍ വൈദ്യരുടെ ശിഷ്യനും ബന്ധുവുമായ കുഞ്ഞപ്പമാരാരും മറ്റൊരു പ്രമുഖ വിഷചികിത്സകനായിരുന്നു.  സേവനലക്ഷ്യം മാത്രമേ ഇദ്ദേഹത്തിനും ഉണ്ടായിരുന്നുള്ളൂ.

കണ്ണന്‍ വൈദ്യര്‍
കാതികകണ്ണന്‍ വൈദ്യര്‍ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം വൈദ്യശാസ്ത്രത്തില്‍ മാത്രമല്ല  സാഹിത്യത്തിലും അഗ്രഗണ്യനായിരുന്നു. നിമിഷ കവി കൂടിയായിരുന്നു ഇദ്ദേഹം. ചന്തുക്കോമരവുമായി ഇദ്ദേഹം നടത്തിയിരുന്ന നിമിഷകവന മല്‍സരം പ്രശസ്തമായിരുന്നു.   കണ്ണന്‍ വൈദ്യര്‍ വൈദ്യം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ഉത്സാഹിയായിരുന്നു.  കേശവന്‍, പൂരക്കടവത്ത് കൃഷ്ണന്‍, അച്ചുവൈദ്യര്‍, കുമാരന്‍ പണിക്കര്‍  തുടങ്ങിയ ഒരു വലിയ ശിഷ്യനിര അദ്ദേഹത്തിനുണ്ടായിരുന്നു.


ഉണ്ണികൃഷ്ണന്‍വൈദ്യര്‍
മാതമംഗലത്ത് ഒരു ഗവണ്‍മെന്റ് ആയുര്‍വ്വേദ ആശുപത്രി സ്ഥാപിതമായപ്പോള്‍ അവിടുത്തെ ആദ്യ ഡോക്ടറായിരുന്നു ഉണ്ണികഷ്ണന്‍ വൈദ്യര്‍.  ഇന്നത്തെ കെട്ടിടത്തിന് മുമ്പ് കുപ്പാടക്കന്‍ കുഞ്ഞിരാമന്‍ നായരുടെ പീടികയിലായിരുന്നു ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. ഇംഗ്ലീഷ് പരിജ്ഞാനം ഉള്ള വൈദ്യര്‍ വ്യക്തമായ മലയാളം ലിപികളില്‍ മാത്രമാണ് മരുന്ന് കുറിച്ച് നല്‍കിയിരുന്നത്.

padmanabhan_vaidyar.jpgപത്മനാഭന്‍ വൈദ്യര്‍
ഉണ്ണികൃഷ്ണന്‍ വൈദ്യരുടെ അനുജനായ പത്മനാഭന്‍ വൈദ്യരും എരമം കുറ്റൂരിലെ ഒരു പ്രമുഖ വൈദ്യനായിരുന്നു. പേരൂല്‍ റോഡിന്റെ തെക്കുഭാഗത്തുള്ള കെട്ടിടത്തില്‍  അദ്ദേഹം ചികിത്സ നല്‍കിയിരുന്നു.

ശങ്കരന്‍ നമ്പീശന്‍
a._m._sankarana_nambeesan.jpgസ്വാതന്ത്ര്യ സമരസേനാനിയായി അറിയപ്പെടുന്ന പൊക്കം കുറഞ്ഞ ശങ്കരന്‍ നമ്പീശന്‍ ഒരുനേത്രരോഗ വിദഗ്ദനായിരുന്നു. ഒരു അലോപ്പതി ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍​ദ്ദേശിച്ച രോഗിയെ മരുന്ന്  മാത്രം കൊണ്ട് ഇദ്ദേഹം സുഖപ്പെടുത്തിയതായി ആളുകള്‍ ഓര്‍ക്കുന്നു. പുനിയങ്കോട്ട് ഇന്നും പ്രവര്‍ത്തനനിരതനായി കഴിയുന്നു.
 
കുഞ്ഞാര പ്പെരുവണ്ണാന്‍
 പെരുവണ്ണാന്മാര്‍ പണ്ടേചികിത്സാ വിദഗ്ദരായി അറിയപ്പെടുന്നവരാണ്. ഔഷധ നിര്‍മ്മാണത്തിലും ആവര്‍ത്തനത്തിലും കേമരായിരുന്നു ഇവര്‍. ഉണ്ണികൃഷ്ണന്‍വൈദ്യരുടെ മരുന്നുല്പാദകനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു കുഞ്ഞാരപ്പെരുവണ്ണാന്‍. ഇദ്ദേഹത്തിന്റെ  വിശ്വസ്തമരുന്നു സമ്പാദകനായിരുന്നു ഗോവിന്ദന്‍നായര്‍. ഏത് പ്രദേശത്ത് ചെന്നും ഔഷധ പ്രാധാന്യമുള്ള വേരുകളും ഇലകളും ഫലങ്ങളും ശേഖരിക്കാന്‍ വിദഗ്ദനായിരുന്നു ഗോവിന്ദന്‍നായര്‍.

വിവി കുഞ്ഞിക്കണ്ണന്‍വൈദ്യര്‍
v._v._kunhikkannan_vaidyar.jpgവിഷിചികിത്സകനായി പുകഴ്പ്പെറ്റ വ്യക്തിയായിരുന്നു കുഞ്ഞിക്കണ്ണന്‍വൈദ്യര്‍. നീണ്ടകാലം ചികിത്സ നല്‍കിയിരുന്ന ഇദ്ദേബത്തിന്  പ്രായാധിക്യം ഉണ്ടെങ്കിലും തന്നെ വിശ്വസിച്ചുവരുന്നവരെ ഇദ്ദേഹം ഇപ്പോഴും നിരാശപ്പെടുത്താറില്ല.


കോരന്‍വൈദ്യര്‍

മാതമംഗലം സുധാകര ഫാര്‍മസി നടത്തിയിരുന്ന കോരന്‍വൈദ്യരും പഞ്ചായത്തിലെ പ്രധാന ആയുര്‍വേദ വൈദ്യനാണ്.

കേശവന്‍ വൈദ്യര്‍
kesavan_vaidyar.jpgബാലചികിത്സയില്‍ പ്രമുഖനാണ്  തുമ്പത്തടം നിവാസിയായ കേശവന്‍ വൈദ്യര്‍. പ്രതിഫലേച്ഛകൂടാതെ ചികിത്സ നിര്‍വ്വഹിക്കുന്ന അദ്ദേഹം ഇന്നും കര്‍മ്മനിരതനാണ്.

പി.ടി. കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍
p._t._kunhikkannan_vaidyar.jpgമാതമംഗലം പള്ളിക്ക് സമീപം വൈദ്യശാല നടത്തുന്ന കുഞ്ഞിക്കണ്ണന്‍ വൈദ്യരും ഈ വൈദ്യ പരമ്പരയിലെ മുഖ്യ കണ്ണിയാണ്.


ഒതേനന്‍മാഷ്

odenan_master.jpgഅധ്യാപകനാണെങ്കിലും ചികിത്സാരംഗത്തും പ്രമുഖനാണ് മാതമംഗലത്ത് താമസിക്കുന്ന ഒതേനന്‍മാഷ്.  അധ്യാപനജോലിക്കിടയിലും ഉളുക്കല്‍, എല്ല് പൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് അദ്ദേഹം ചികിത്സ നല്‍കിയിരുന്നു.

അച്ചുവൈദ്യര്‍
താറ്റ്യേരി വായനശാലക്ക് സമീപം താമസിക്കുന്ന അച്ചുവൈദ്യര്‍ ഉളുക്കല്‍, അസ്ഥിസ്ഥാനം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പ്രമുഖനാണ്.

ഡോ. കെ കുഞ്ഞിരാമന്‍
മാതമംഗലം ആശുപത്രിയില്‍ 1950 കളില്‍ സേവനം അനുഷ്ഠിച്ചിരുന്ന ഒരു പ്രമുഖനായിരുന്നു ഡോ. കെ കുഞ്ഞിരാമന്‍. ജനങ്ങള്‍ക്ക് പ്രിയങ്കരനായ ഇദ്ദേഹം കൂവോട് താലൂക്ക് ആയുര്‍വ്വേദ ആശുപത്രിയില്‍ സേവനത്തിലിരിക്കെ രോഗബാധിതനായി അകാലചരമമടഞ്ഞു.
   
Favoured

Users' Comments  RSS feed comment
 

Average user rating

   (0 vote)

 


Add your comment
Only registered users can comment an article. Please login or register.

No comment posted



mXcomment 1.0.5 © 2007-2010 - visualclinic.fr
License Creative Commons - Some rights reserved
 
Next >
Login Form





Lost Password?
No account yet? Register
Latest News
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-എരമം കുറ്റൂര്‍
Joomla! is Free Software released under the GNU/GPL License.