വൈവിധ്യങ്ങളായ കാര്‍ഷിക ഇനങ്ങള്‍ വിജയകരമായി കൃഷിചെയ്ത് ശ്രദ്ധേയമാവുകയാണ് എരമം കുറ്റൂര്‍ പഞ്ചായത്തിലെ എരുവം പൊയില്‍ പ്രദേശത്തെ കാവേരി ഉപഭോക്തൃ സംഘം. ദേശീയ നീര്‍മറി വികസന പദ്ധതിയുടെ ഭാഗമായാണ് തുമ്പത്തടം സബ് വാട്ടര്‍ ഷെഡ്ഡിലെ പെരുവാമ്പ മൈക്രോ വാട്ടര്‍ഷെഡ്ഡില്‍ പച്ചക്കറികൃഷിക്കായി ഇത്തരമൊരു ഉപഭോക്തൃ സംഘം രൂപീകരിച്ചത്.
ഈ പദ്ധതി ഒരു വന്‍ വിജയമായത് സംഘാഗങ്ങളുടെ സജീവമായ പങ്കാളിത്തമാണ്. ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും പച്ചക്കറി ഇനങ്ങളുടെ വൈവിധ്യം കൊണ്ടും പച്ചക്കറി കൃഷി ശ്രദ്ധേയമായി. നല്ല വിളനല്‍കിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നാട്ടുകാരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരു ഉത്സവമാക്കി തന്നെ മാറ്റി. വിളവെടുപ്പുത്സവം വാര്‍ഡ് മെമ്പര്‍ കെ.സി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വെള്ളരി, മത്തന്‍ , കയ്പ്പ , ചീര, വെണ്ട, പയര്‍ എന്നീ ഇനങ്ങളാണ് ഇവിടെ പ്രധാനമായും കൃഷിചെയ്തിരുന്നത്.
|
|
|
Users' Comments  |
|
Average user rating
(0 vote)
|
|
Add your comment
|