|
തയ്യാറാക്കിയത് -രമേശന്‍ പേരൂല്‍
പന്നിയൂരിലെ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും 1967 തൊട്ട് 2000 വരെ കര്‍ഷകര്‍ക്ക് ഏഴിനങ്ങളാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഗുണമേന്‍മയ്ക്ക് പേരുകേട്ട പന്നിയൂര്‍ കുരുമുളക് ചെടികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അത്കൊണ്ട് തന്നെ ഈ രംഗത്ത് കര്‍ഷകര്‍ കബളിപ്പിക്കപ്പെടാനുള്ള സാധ്യതകളും ഏറെയാണ്.
ചില സ്വകാര്യ നഴ്സറികളില്‍ പന്നിയൂര്‍ ഇനങ്ങളുടെ പേരെഴുതിയ ബോര്‍ഡ് തൂക്കി
മറ്റിതര കുരുമുളക് വള്ളികള്‍ വിറ്റു പോകുന്നുണ്ട്. മുമ്പത്തെക്കാളും ഇനങ്ങള്‍ നോക്കി
ചെടികള്‍ വാങ്ങി പ്രത്യേകം പ്ലോട്ടുകളാക്കി കൃഷി നടത്തുന്ന പ്രവണത
കൂടിവരുന്ന കാലമാണല്ലോ ഇന്ന്.
പന്നിയൂര്‍ കുരുമുളക് ഇനങ്ങള്‍ എങ്ങിനെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം.
ഇലകളുടെ ആകൃതിയും മണികളുടെ വലിപ്പവും ആസ്പദമാക്കി മറ്റേത് നാടന്‍ ഇനങ്ങളെയും പോലെ പന്നിയൂര്‍ ഇനങ്ങളെയും മനസ്സിലാക്കാവുന്നതാണ്.
പന്നിയൂര്‍ ഇനങ്ങള്‍ 1- കാഴ്ചയിലെ പ്രത്യേകതകള്‍ വൃത്താകൃതിയിലുള്ള ഇലകള്‍, തിരിയിലകളുടെ ശരാശരി നീളം 17 സെ.മീ. മുഴുപ്പുള്ള മണികള്‍, തുറസ്സായ സ്ഥലത്താണ് അഭികാമ്യം.
പന്നിയൂര്‍ ഇനങ്ങള്‍ 2- കാഴ്ചയിലെ പ്രത്യേകതകള്‍ - ഇലകള്‍ക്ക് കടും പച്ചയായിരിക്കും. ഇളം തണ്ടിന്റെ അഗ്രഭാഗത്തിന് നേരിയ ഊതനിറവും തിരിയിലകളുടെ ശരാശരി നീളം 12 സെ.മീ., മുഴുപ്പുള്ള മണികളും ഉണ്ടായിരിക്കും.
പന്നിയൂര്‍ ഇനങ്ങള്‍ 3- കാഴ്ചയിലെ പ്രത്യേകതകള്‍ - തിരികള്‍ക്ക് സൂചിയിലയും ഞൊറികളോടുകൂടിയ ഹൃദയാകാരമുള്ള ഇലകളും ഇലം തണ്ടിന്റെ അഗ്രഭാഗം
പന്നിയൂര്‍ ഇനങ്ങള്‍ 4- കാഴ്ചയിലെ പ്രത്യേകതകള്‍ - വൃത്താകതിയിലുള്ള ഇലകളും തിരിയിലകളുടെ ശരാശരി നീളം 9 സെ.മീ.ഉം ഇളം തണ്ടിന്റെ അഗ്രഭാഗം കടുത്ത പിങ്ക് നിറവും ആയിരിക്കും. തുറസ്സായ സ്ഥലത്തും തണലിനും യോജിക്കും.
പന്നിയൂര്‍ ഇനങ്ങള്‍ 5- കാഴ്ചയിലെ പ്രത്യേകതകള്‍- സൂചിയില ദീര്‍ഘ അണ്ഡാകൃതി, ഇളം തണ്ടിന്റെ അഗ്രഭാഗം ഊതനിറം, തിരിയിലകളുടെ ശരാശരി നീളം 13 സെ.മീ.ഉം വരള്‍ച്ചയും നിഴലും താങ്ങാനുള്ള ശേഷിയും ഉണ്ട്.
പന്നിയൂര്‍ ഇനങ്ങള്‍ 6- കാഴ്ചയിലെ പ്രത്യേകതകള്‍- ചെറിയ തിരികള്‍ ശരാശരി നീളം 8 സെ.മീ. മുഴുപ്പുള്ള മണികള്‍ തണലിനെ അതിജീവിക്കും.
പന്നിയൂര്‍ ഇനങ്ങള്‍ 7- കാഴ്ചയിലെ പ്രത്യേകതകള്‍- അതിരുകളില്‍ ഞൊറികളുള്ള വൃത്താകൃതിയിലുള്ള ഇലകള്‍, തിരിയിലകളുടെ ശരാശരി നീളം 19 സെ.മീ.ഉം ഇലകള്‍ക്ക് പിന്നില്‍ തിരിയിലകള്‍ മറഞ്ഞിരിക്കുന്നതായി കാണാം.
രോഗ കീടബാധ ഏല്‍ക്കാത്ത ചെടികള്‍ നടാന്‍ തെരഞ്ഞെടുക്കുന്നതോടൊപ്പം രോഗ കീടാക്രമണങ്ങളില്‍ നിന്നും വിമുക്തമായ തോട്ടങ്ങളില്‍ നിന്നുമാണ് വള്ളിത്തലകള്‍ ശേഖരിച്ചിട്ടുള്ളതെന്ന് ഉറപ്പു വരുത്തണം.
രോഗകീട ബാധയേറ്റ തോട്ടങ്ങളില്‍ പുതിയ കൊടിത്തലകള്‍ ഉടനെ നട്ടുപിടിപ്പിക്കരുത്.
പരിചയമില്ലാത്ത നഴ്സറികളില്‍ നിന്നോ വിശ്വാസമില്ലാത്തവരുടെ കയ്യില്‍ നിന്നോ ചെടികള്‍ കൈപറ്റുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കണം.
കുരുമുളക് ചെടികള്‍ക്ക് ശാസ്ത്രീയമായ സസ്യ സംരക്ഷണ മുറകള്‍ കൃത്യമായി അവലംബിക്കുകയും സമയത്ത് മരുന്നുതളിയും വളപ്രയോഗവും മറ്റ് കൃഷിപ്പണികളും അനുവര്‍ത്തിച്ചാല്‍ കുരുമുളകില്‍ നിന്ന് നഷ്ടം സംഭവിക്കുകയില്ല.
കുരുമുളകിലൂടെയുള്ള വിദേശ നാണ്യത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ് 2004-05 ല്‍ 122 കോടി രൂപയും 2006-07 ല്‍ 306 കോടി രൂപയുമാണ്.
|
|
|
Users' Comments  |
|
Average user rating
(0 vote)
|
|
Add your comment
|